Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister K. Rammohan Naidu

പശ്ചിമേഷ്യൻ സംഘർഷം; 4,335 വിമാനസർവീസുകൾ റദ്ദാക്കിയതായി കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ൾ 4,335 സ​ർ​വീ​സു​ക​ൾ ഇ​തു​വ​രെ റ​ദ്ദാ​ക്കി​യ​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി കെ. ​റാം​മോ​ഹ​ൻ നാ​യി​ഡു വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​തും തി​രി​കെ പോ​കു​ന്ന​തു​മാ​യ വി​ദേ​ശ വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ 1,187 വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി.

പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന യു​ദ്ധ​പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ല രാ​ജ്യ​ങ്ങ​ൾ വ്യോ​മാ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചും 2,19,780 പേ​ർ ഈ ​സ​മ​യം യാ​ത്ര ചെ​യ്ത​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വ്യോ​മ​മേ​ഖ​ല​യു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണു പ്ര​ധാ​നം. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് സു​ര​ക്ഷി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യ​താ​യും നി​ര​ന്ത​ര ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​താ​യും വ്യോ​മ​യാ​ന മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up